
അടിമാലി: കേരള ഹയര്‍ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ പത്താമത് സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മലപ്പുറത്താണ് നടക്കുന്നത്. ഇതിന് മുന്നോടിയായി സംഘടനയുടെ കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അടിമാലി മേഖലാ സമ്മേളനവും നടന്നത്. അടിമാലി നാഷണല്‍ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. സമ്മേളനം സംഘടനാ ഇടുക്കി ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ക്കി ഉദ്ഘാടനം ചെയ്തു.
സംഘടനാ അടിമാലി മേഖലാ പ്രസിഡന്റ് ജോണ്‍ എം ബി അധ്യക്ഷനായി.ഇടുക്കി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജമാല്‍ രാജാക്കാട് മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ വെള്ളത്തൂവല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗോപിനാഥ് കെ എം, എല്‍ദോസ് ചൈത്ര, ഷാജി സ്റ്റാര്‍, റോയി അടിമാലി, ലാല്‍ജി കട്ടപ്പന,ജെസി ഷാജി എന്നിവര്‍ സംബന്ധിച്ചു. മേഖല ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടനയുടെ ജില്ലാ, മേഖലാ സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകളും പൂര്‍ത്തീകരിക്കേണ്ടതായി ഉണ്ട്.