Latest NewsWorld

ലിയോ പതിനാലാമൻ പുതിയ മാർപാപ്പയായി ചുമതലയേറ്റു; ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയായി ചുമതലയേറ്റെടുത്ത് ലിയോ പതിനാലാമൻ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന സ്ഥാനാരോഹരണ ചടങ്ങിന് സാക്ഷിയായി ആയിരങ്ങൾ. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി തുടങ്ങിയ ലോകനേതാക്കൾ ചടങ്ങിൽ പങ്കെടുത്തുന്നു. സ്നേഹത്തിനും ഐക്യവുമാണ് പ്രധാനമെന്ന് ചുമതലയേറ്റെടുത്ത ശേഷം ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.

വിശുദ്ധ പത്രോസിൻറെ കബറിടത്തിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പായി തുറന്ന വാഹനത്തിലെത്തി സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുചേർന്ന വിശ്വാസികളെ ആശിർവദിച്ചു. കുർബാനമധ്യേ വലിയ ഇടയൻറെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻറെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. വത്തിക്കാനിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!