
അടിമാലി: ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇ ജി സത്യന്‍ അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇ ജി സത്യന്റെ നിര്യാണം സംഭവിച്ചത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായിരുന്നു ഇ ജി സത്യന്‍. ഇ ജി സത്യനോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇ ജി സത്യന്‍ അനുസ്മരണം സംഘടിപ്പിച്ചത്. ഗ്രന്ഥശാല പ്രസ്ഥാനത്തിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചയാളായിരുന്നു ഇ ജി സത്യനെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.
അടിമാലി ലൈബ്രറി ഹാളിലായിരുന്നു അനുസ്മരണ യോഗം ചേര്‍ന്നത്. ദേവികുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് വിനു സ്‌കറിയ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ചെല്ലപ്പന്‍ നായര്‍ അനുശോചനം രേഖപ്പെടുത്തി. റ്റി ആര്‍ ഹരിദാസ്, എന്‍ എം കുര്യന്‍, സി എ ഏലിയാസ്, ജോസ് കോനാട്ട്, വി ഒ ഷാജി, സി എസ് റെജി കുമാര്‍, കെ കെ സുകുമാരന്‍, വിജയ മോഹനന്‍, റ്റി എം ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.