
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ അൽ അസ്ഹർ കോളേജ് ടർഫിൽ വച്ച് സൗഹൃദഫുട്ബോൾ ടൂർണമെന്റ് നടത്തി. അഡീഷണൽ എസ്. പി ഇമ്മാനുവൽ പോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു ജോർജ്, ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് എസ്ഐ ജമാൽ, അൽ അസർ കോളേജ് മാനേജിംഗ് ഡയറക്ടർ മിജാസ്, എന്നിവർ പങ്കെടുത്തു. പൊലീസ് ,എക്സൈസ് , റവന്യൂ , എന്നീ വകുപ്പുകൾ, പ്രസ് ക്ലബ്ബ് അംഗങ്ങളുമാണ് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തത്.