KeralaLatest NewsLocal news

രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ 2025 -26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു

രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ വരുന്ന ഒരുവർഷക്കാലത്തേക്കുള്ള ബഡ്‌ജറ്റ്‌ അവതരണം ദിവ്യജോതി പാരിഷ് ഹാളിൽ നടന്നു പൂർണമായും കാർഷിക മേഖലയെ ആശ്രയിക്കുന്ന ഗ്രാമപഞ്ചായത്തിൽ കാർഷിക മേഖലക്ക് ഊന്നൽ നൽകികൊണ്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്
27 കോടി 5 ലക്ഷത്തി പതിനേഴായിരത്തി 648 രൂപ വരവും 26 കോടി 58 ലക്ഷത്തി 91 ആയിരത്തി 260രൂപ ചിലവും പ്രതീക്ഷിക്കുന്ന മിച്ച ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശ് അവതരിപ്പിച്ചത്.

ഭവന മേഖലക്ക് മുൻ‌തൂക്കം നൽകുന്നതിനൊപ്പം കാർഷിക മേഖല ,ഗ്രാമീണ റോഡുകളുടെ നവീകരണം,കുടിവെള്ള പദ്ധതികൾ,മാലിന്യസംസ്‌കരണം,വനിതകൾക്കും യുവാക്കൾക്കുമായിട്ടുള്ള നവീന പദ്ധതികൾ,വയോജങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ എസി എസ് റ്റി വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ,ആരോഗ്യമേഖല വികസനം, ടുറിസം പദ്ധതി,മയക്ക് മരുന്നിനെതിരെ ബോധവൽക്കരണം എന്നിവക്ക് പുറമെ തൊഴിൽഉറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് കോടിയുടെ വികസനപ്രവർത്തനങ്ങളുമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

പശ്ചാത്തല മേഖലക്ക് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു തുക അപര്യാപതംശോചനീയ അവസ്ഥയിൽ ഉള്ള അങ്കണവാടികൾക്ക് തുക അനുവദിച്ചില്ല,വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളും ഉൾപ്പെടുത്തിയില്ല എന്ന്
പ്രതിപക്ഷ മെമ്പർ ബെന്നി പാലക്കാട്ട് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷിന്റെ അധ്യക്ഷതയിൽ നടന്ന ബഡ്‌ജറ്റ്‌ സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർമാർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,പഞ്ചായത്ത് ഭരണനിർവഹണ ഉദ്യോഹസ്ഥർ വിവിധ വകുപ്പുകളിലെ ഉദ്യോഹസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!