Education and careerKeralaLatest NewsLocal news
വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം

വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിഭാഗത്തില്‍ ഒഴിവുള്ള വി. എച്ച്. എസ്. സി. അദ്ധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. വൊക്കേഷണല്‍ ടീച്ചര്‍ അഗ്രിക്കള്‍ച്ചര്‍ (യോഗ്യത ബി. എസ്. അഗ്രിക്കള്‍ച്ചര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (യോഗ്യത – എം കോം, ബി. എഡ്, സെറ്റ്).
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ അഞ്ചിന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9947945567.