വേണ്ടത്ര ആയമാരില്ല’; നാലുവയസുകാരി മരിച്ചതിൽ സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം…

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി നാലുവയസുകാരി മരിച്ചതിൽ ഗിരിജ്യോതി സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം. അപകടമുണ്ടാക്കിയ ബസ് ഓടിച്ച് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ഹെയ്സൽ ബെന്നിന്റെ സംസ്കാരം നടന്നു.
നാലു വയസുകാരി ഹെയ്‌സൽ ബെന്നിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് സ്കൂൾ അധികൃതരുടെ വീഴ്ചയാണെന്നാണ് കുടുംബം പറയുന്നത്. മുതിർന്ന വിദ്യാർഥികളാണ് കുട്ടികളെ ക്ലാസ് മുറികളിൽ എത്തിക്കുന്നതെന്നും വേണ്ടത്ര ആയമാരുടെ സേവനമില്ലെന്നുമാണ് ആരോപണം
ബസ് ഡ്രൈവർ പൈനാവ് സ്വദേശി എംഎസ് ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തിൽ പരുക്കേറ്റ മൂന്ന് വയസുകാരി ഇനായ ചികിത്സയിലാണ്. അപകടം കണ്ട് നിന്ന കുട്ടികൾക്ക് നാളെ മുതൽ സ്കൂളിൽ കൗൺസിലിങ് നൽകും. സ്കൂൾ ബസ് ഡ്രൈവർമാർക്ക് വീണ്ടും പരിശീലന ക്ലാസ് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശിച്ചു



