
നെടുങ്കണ്ടം: രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് കഞ്ചാവു ചെടി കണ്ടെത്തി.ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ രാമക്കൽമേട് ഉദയപുരം കോളനിയിൽ റോഡരികിൽ വളർന്ന് നിൽക്കുകയായിരുന്ന 50 CM ഉയരമുള്ള ഗഞ്ചാവു ചെടിയാണ് കണ്ടെത്തിയത്.

രണ്ട് മാസത്തോളം വളർച്ചയെത്തിയ ചെടിയാണ് കണ്ടെത്തിയത്.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉടുമ്പഞ്ചോല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ വിനോദിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി ജി രാധാകൃഷ്ണൻ ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷനേജ് കെ , നൗഷാദ് എം, മീരാൻ കെ എസ് ,ജോഷി വി ജെ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിലേഷ് വി പി എന്നിവരും പങ്കെടുത്തു.