KeralaLatest NewsLocal news

ലഹരി മുക്ത സമൂഹം ; ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു

ഇടുക്കി ജില്ലാ പോലീസും അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ” ലഹരി മുക്ത സമൂഹം ” ലക്ഷ്യമാക്കി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ ആരംഭിച്ചു. “ഈ കൈകൾ ലഹരി ഉപയോഗിക്കില്ല ” എന്ന ആഹ്വാനവുമായി ലഹരി വിരുദ്ധ “ഹാൻഡ് പ്രിന്റ് വാൾ” അടിമാലി പോലീസ് സബ് ഇൻസ്‌പെക്ടർ ജിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യമുയർത്തി 1000 കുട്ടികൾ അണിനിരന്ന മെഗാ മനുഷ്യമതിൽ നിർമിച്ചു.

പോലീസ് ഉദ്യോഗസ്ഥർ, വി.എച്.എസ്.ഇ & ഹയർ സെക്കന്ററി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് , സ്കൗട്ട് & ഗൈഡ്സ് കേഡറ്റ് , വിദ്യാർത്ഥികൾ , അധ്യാപകർ , പൊതുജനങ്ങൾ എന്നിവർ മനുഷ്യച്ചങ്ങലയുടെ ഭാഗമായി. ലഹരി വിരുദ്ധ ക്ലാസുകൾ , സെമിനാറുകൾ , ഫ്ലാഷ് മൊബ് , തെരുവ് നാടകം , പോസ്റ്റർ എക്സിബിഷൻ , വൺ മിനിറ്റ് ഷോർട് ഫിലിം എന്നിവ ഒരുവർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തും.

സിവിൽ പോലീസ് ഓഫീസർമാരായ ദീപു, മാഹിൻ, വി.എച്.എസ്.ഇ പ്രിൻസിപ്പൽ അജി എം എസ് , ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശോഭ കെ എസ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അജയ് ബി , സൗമ്യ എസ് രാജൻ , അധ്യാപകരായ നിധിൻ മോഹൻ , രാജേഷ് കെ , രാജീവ് പി ജി , നിഥിൽ നാഥ്‌ , കണ്ണൻ തമ്പി എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!