ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍; മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം

മൂന്നാര്‍: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നിയമം ലംഘിച്ച് അപകടകരമായി വാഹനമോടിക്കുന്ന സംഭവങ്ങള്‍ തുടരുന്നു.ദിവസങ്ങള്‍ക്ക് മുമ്പ് നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പും പോലീസും നടപടി സ്വീകരിച്ചിരുന്നു.പിന്നീട് കഴിഞ്ഞ ദിവസം മറ്റൊരു വാഹനവും സമാന രീതിയില്‍ നിയമ ലംഘനം നടത്തി. ഇതിന് ശേഷമാണിപ്പോള്‍ ഇന്നലെ വൈകിട്ട് തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം നടന്നത്.

വാഹനത്തിന്റെ ജനാലയിലൂടെ ശരീരം പുറത്തിട്ട് അപകടകരമായ രീതിയില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുകയായിരുന്നു. ഇന്നലെ തന്നെ ഗ്യാപ്പ് റോഡില്‍ അമിത വേഗതയില്‍ എത്തിയ മറ്റൊരു വാഹനം റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചയാളുടെ ദേഹത്ത് തട്ടി. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായി പോയത്.

വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളാണ് തുടരെ തുടരെ ഇത്തരത്തില്‍ ഗ്യാപ്പ് റോഡില്‍ നിയമ ലംഘനവും അപകടാവസ്ഥയും സ്ൃഷ്ടിക്കുന്നത്.ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും നിയമ ലംഘനം യഥേഷ്ടം തുടരുന്നുണ്ട്. ഗ്യാപ്പ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.