ജന്മുകാശ്മീരിലെ ഭീകരാക്രമണം; സംഘപരിവാര്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

അടിമാലി: ജന്മുകാശ്മീരിലെ ഭീകരാക്രമണത്തിലും കൂട്ടകുരുതിയിലും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യത്താകെ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയിലും പ്രതിഷേധത്തിന് രൂപം നല്‍കിയത്. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കാശ്മീരിലെ കൂട്ടകുരുതി അങ്ങേയറ്റം മനുഷ്യത്വരഹിതമെന്ന് പ്രതിഷേധത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ പാക്കീസ്ഥാന്‍ പതാക കത്തിച്ചു.
ജില്ലാ കാര്യവാഹ് എ വി ബാബു ,ഘണ്ഡ് സംഘചാലക് എം പി ജയന്‍, താലൂക്ക് കാര്യവാഹ് എ പി ശെല്‍വന്‍, ബി എം എസ് മേഖലാ സെക്രട്ടസുബാഷ്, മേഖലാ പ്രസിഡന്റ് ബിനീഷ്, സേവാഭാരതി സംഘടനാ സെക്രട്ടറി രാമചന്ദ്രന്‍, ബി മനോജ് കുമാര്‍, ബിജുമോന്‍ പി കെ, ബിനോയി മാമലശേരി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.