കരുതലും കൈത്താങ്ങും, താലൂക്കുതല പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കം

അടിമാലി: കരുതലും കൈത്താങ്ങും, താലൂക്കുതല പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കം കുറിച്ചു.ആദ്യ അദാലത്ത് അടിമാലിയില്‍ നടന്നു.ദേവികുളം താലൂക്കിലെ പരാതി പരിഹാര അദാലത്തായിരുന്നു അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നത്.വിവിധ മേഖലകളില്‍ നിന്നും ആളുകള്‍ വിവിധ വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം തേടി അദാലത്തിലെത്തി പരാതികള്‍ അറിയിച്ചു.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.അഡ്വ എ രാജ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി, സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍, എ ഡി എം ഷൈജു പി ജേക്കബ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഭവ്യ കണ്ണന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നാരായണന്‍, മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഡിസംബര്‍ 21 ന് പീരുമേട് താലൂക്കിലും 23 ന് ഉടുമ്പഞ്ചോല താലൂക്കിലും ഇടുക്കി താലൂക്കിലും ജനുവരി 6 ന് തൊടുപുഴ താലൂക്കിലും അദാലത്തുകള്‍ നടക്കും.പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ഓണ്‍ലൈന്‍ വഴി നേരിട്ടോ പരാതികളും അപേക്ഷകളും നല്‍കാം.