
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബ സംഗമവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും സംഘടിപ്പിച്ചു. അടുത്ത് എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കുടുംബ സംഗമത്തില്‍ ആളുകള്‍ അനുഭവങ്ങള്‍ പങ്ക് വച്ചതിനൊപ്പം പാട്ടും ലഘുനാടകവുമൊക്കെ അരങ്ങേറി. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്ന ദേവിയാര്‍ കോളനി കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് നേഴ്‌സ് ആനീസിനെ ചടങ്ങില്‍ ആദരിച്ചു.
അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വി എസ് രാജേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷിലുമോന്‍ എസ് ജി, ഡി സുരേഷ്, കെ എം രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.