സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍

മൂന്നാര്‍:സന്ദര്‍ശകരെ വരവേല്‍ക്കാന്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കി മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ് ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മൂന്നാര്‍ ദേവികുളം റോഡരികിലാണ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നിരവധി കാഴ്ച്ചകള്‍ ഗാര്‍ഡനിലൊരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് ഗാര്‍ഡന്റെ ഭാഗമായി മുതിരപ്പുഴയുടെ തീരത്ത് റിവര്‍ ബാങ്ക് വ്യൂ പോയിന്റ് സജ്ജീകരിച്ചിട്ടുള്ളത്.
ഗാര്‍ഡനില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുഴയോരത്തിരുന്ന് സ്വസ്ഥമായി പുസ്തകങ്ങള്‍ വായിക്കാനും വിശ്രമിക്കാനുമൊക്കെ ഇനി മുതല്‍ സാധിക്കും.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗാര്‍ഡനിലേക്കെത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ധിച്ചിട്ടുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഗാര്‍ഡനിലെ ചെടികളെല്ലാം പൂത്തുലഞ്ഞു നില്‍ക്കുകയാണ്.രാത്രികാലത്ത് പാര്‍ക്കിലെ പ്രത്യേക വൈദ്യുതാലങ്കാരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്.കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വാച്ച് ടവര്‍, ഗ്ലാസ് ഹൗസ്, ഭക്ഷണശാല, മഴമറ പൂന്തോട്ടം, ശുചിമുറികള്‍, സെല്‍ഫി പോയിന്റ്, ആന, ജിറാഫ്, കാട്ടുപോത്ത്, ദിനോസര്‍ ശില്‍പങ്ങള്‍, നടപ്പാതകള്‍, റെയ്ന്‍ ഷെല്‍റ്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവയും ഗാര്‍ഡനിലുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്. രാവിലെ 9 മു തല്‍ രാത്രി 9 വരെയാണ് ഗാര്‍ഡനിലെ പ്രവേശന സമയം.