ഇടുക്കി സഹോദയാ കലോത്സവം നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി അടിമാലിയില്‍ നടക്കും

അടിമാലി: ഇടുക്കി സഹോദയാ കലോത്സവം നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി അടിമാലിയില്‍ നടക്കും. പതിനാലാമത് ഇടുക്കി സഹോദയ കലോത്സവമാണ് നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി ഇത്തവണ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടക്കുന്നത്. കലോത്സവത്തിന്റെ ഭാഗമായുള്ള വിവിധ രചനാ മത്സരങ്ങള്‍ കഴിഞ്ഞ 13ന് നടന്നിരുന്നു. നാളെ രാവിലെ 8.30 ന് മത്സരങ്ങള്‍ ആരംഭിക്കും.
വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാദര്‍ സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല കളക്ടര്‍ ദിനേശന്‍ ചെറുവത്ത് മുഖ്യാതിഥിയാകും. എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം സുമേഷ് ചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുക്കും. ഇരുപതിന് നടക്കുന്ന സമാപന ചടങ്ങില്‍ ഇടുക്കി എസ് പി സാബു മാത്യു കെ എം സമ്മാനദാനം നിര്‍വഹിക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
ജില്ലയിലെ 31 സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നായി 2500ലധികം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. രണ്ട് ദിവസങ്ങളിലായി 22 വേദികളിലായി 140ഓളം മത്സരയിനങ്ങള്‍ അരങ്ങേറും. അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ.രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജിയോ കോക്കണ്ടത്തില്‍, സംഘാടക സമിതി കണ്‍വീനര്‍മാരായ ബിനു ജോസഫ്, മിനി ടോം,ദീപ മാത്യു എന്നിവര്‍ അടിമാലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.