
മൂന്നാര്‍: മൂന്നാറില്‍ വീണ്ടും വന്യ ജീവി ആക്രമണം.മൂന്നാറിലെ 2 എസ്റ്റേറ്റുകളിലായി രണ്ട് പശുക്കള്‍ വന്യജീവിയാക്രമണത്തില്‍ ചത്തു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ലക്ഷ്മി വെസ്റ്റ് ഡിവിഷനിലും മാട്ടുപ്പെട്ടി കൊരണ്ടിക്കാട്ടിലുമാണ് വന്യ മൃഗ ആക്രമണം ഉണ്ടായത്.

കൊരണ്ടിക്കാട് സ്വദേശി ജോര്‍ജ്, ലക്ഷ്മി എസ്റ്റേറ്റ് സ്വദേശി മണി എന്നിവരുടെ പശുക്കള്‍ വന്യജീവി ആക്രമണത്തില്‍ ചത്തു. കഴിഞ്ഞ ആഴ്ച്ചയിലും ലക്ഷ്മിയില്‍ വന്യമൃഗ ആക്രമണത്തില്‍ പശു ചത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നൂറിലധികം പശുക്കളെയാണ് തോട്ടം തൊഴിലാളികള്‍ക് നഷ്ടമായിട്ടുള്ളത്.

ലക്ഷ്മി, നെയ്മക്കാട്, കടലാര്‍, മാട്ടുപ്പെട്ടി മേഖലകളില്‍ വന്യ മൃഗ ആക്രമണം വര്‍ധിക്കുകയാണ്.

വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടും വനം വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍.