BusinessKeralaLatest News
ബിരിയാണി സ്വാദിനു ഇനി ചിലവേറും; ഒരു മാസത്തിനിടെ അരി വില കൂടിയത് രണ്ടിരട്ടി…

പ്രിയപ്പെട്ട ബിരിയാണി ഫാന്‍സിനു ഒരു സങ്കട വാര്‍ത്തയുണ്ട്. ബിരിയാണിക്ക് വില കൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണിപ്പോള്‍. ഒരു മാസത്തിനിടെ ബിരിയാണി അരിയുടെ വില രണ്ടിരട്ടിയായി കൂടിയതോടെ ഹോട്ടല്‍ ഉടമകള്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.
ഒടുവില്‍ ബിരിയാണിക്ക് വിലകൂട്ടിയത്. നിലവില്‍ കൂട്ടാന്‍ ആവശ്യപ്പെടുന്നില്ലെങ്കിലും സാഹചര്യം ഇങ്ങനെയാണെങ്കില്‍ വരുംദിവസങ്ങളില്‍ വേണ്ടിവരുമെന്നാണ് ഉടമകള്‍ പറയുന്നത്. കുത്തനെയുയരുന്ന വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ മേഖലയാകെ തകരുമെന്നാണ് ഉടമകള്‍ ആശങ്കയോടെ പറയുന്നത്. അതായത് കാര്യങ്ങളിങ്ങനെയാണെങ്കില് ബിരിയാണി സ്വാദിനു ചിലവേറുമെന്ന്.