
നേര്യമംഗലം നീണ്ട പാറക്ക് സമീപം മണിയൻപാറയിൽ വാഹനാപകടം. ഇരുപതോളം പേർക്ക് പരിക്ക് എന്നും ഒരാൾ മരണപ്പെട്ടതായുമാണ് പ്രഥമിക വിവരം. . നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം നടന്നത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ് ബസിനടിയിൽ അകപ്പെട്ട കുട്ടിയാണ് മരണപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്