നശാമുക്ത ഭാരത് അഭിയാന്‍, ദേശീയ ലഹരിവിമുക്തി പ്രചാരണ പരിപാടി; ലഹരിമുക്ത പ്രചരണ വാഹനം നാളെ അടിമാലിയില്‍

അടിമാലി: കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ആരംഭിച്ച നശാമുക്ത ഭാരത് അഭിയാന്‍ എന്ന ദേശീയ ലഹരിവിമുക്തി പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രചാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ എന്റെ കേരളം ലഹരിമുക്ത കേരളം ക്യാമ്പയിന്‍ നാളെ അടിമാലിയില്‍ നടക്കും. കേന്ദ്ര സാമൂഹിക നീതി മന്ദ്രാലയം ആരംഭിച്ച നശാമുക്ത ഭാരത് അഭിയാന്‍ എന്ന ദേശീയ ലഹരി വിമുക്തി പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രചാപിതാ ബ്രഹ്മകുമാരിസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള ലഹരിമുക്ത പരിപാടിയുടെ ഉദ്ഘാടനം ദിവസങ്ങള്‍ക്ക് മുമ്പ് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വ്വഹിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് എന്റെ കേരളം ലഹരിമുക്ത കേരളം ക്യാമ്പയിന്‍ നാളെ അടിമാലിയില്‍ നടക്കുന്നത്.
ലഹരിയോട് നോ പറയാം, എന്റെ കേരളം ലഹരി മുക്ത കേരളം എന്ന സന്ദേശവുമായാണ് ക്യാമ്പയിന്‍ മുമ്പോട്ട് പോകുന്നത്. ക്യാമ്പയിന്റെ ഭാഗമായി അടിമാലിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ലഹരിമുക്ത പ്രചരണ വാഹനം എത്തും. രാവിലെ 8.30ന് അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ നിന്നും അടിമാലി മേഖലയിലെ ക്യാമ്പയിന് തുടക്കം കുറിക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പോലീസ് സ്റ്റേഷന്‍ പരിസരം, പഞ്ചായത്ത് ഓഫീസ്, എക്‌സൈസ് ഓഫീസ് പരിസരമടക്കം വിവിധ ഇടങ്ങളിലൂടെ ലഹരിമുക്ത പ്രചരണ വാഹനം ക്യാമ്പയിന്റെ ഭാഗമായി എത്തുമെന്നും പൊതുജന പങ്കാളിത്തം ക്യാമ്പയിനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നതായും കോ ഓര്‍ഡിനേറ്റര്‍ ബി.കെ.ശാന്തകുമാരി, പി എസ് വേണുഗോപാല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.