KeralaLatest NewsLocal news
ഇടുക്കിയിൽ മഴ തുടരുന്നു ;ഇന്നും നാളെയും ഓറഞ്ച് അലെര്‍ട്ട്; ജലനിരപ്പ് 136 അടിയിലേക്ക് എത്തിയാൽ മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത.

ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇന്നും (25) നാളെയും (26) ഓറഞ്ച് അലെര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുല്ലപെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് 136 അടിയിലേക്ക് എത്താനും നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടിയിലെത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനും സാധ്യത ഉള്ളതായി ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ജലനിരപ്പ് നാലു മണിക്ക് 133.00 അടിയാണ്.
പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന ആളുകള്‍ ജാഗ്രത പാലിക്കണം. പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നു ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു.