KeralaLatest News
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺകുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ എന്നും അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലൂടെ അരുൺ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലാണ് വി എസ് അച്യുതാനന്ദൻ.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. വിഎസിനെ കാണാൻ പറ്റിയില്ലെന്നും മകൻ അരുൺ കുമാറുമായി സംസാരിച്ചുവെന്നും സന്ദർശനത്തിന് ശേഷം ജി സുധാകരൻ പ്രതികരിച്ചു.