വീട്ടുകാരറിയാതെ പതിനഞ്ചുകാരന്‍ സ്വര്‍ണ്ണം കൈക്കലാക്കി;സുഹൃത്ത് വില്‍പ്പന നടത്തി, സുഹൃത്ത് പോലീസ് പിടിയില്‍

അടിമാലി: പതിനഞ്ചുകാരന്‍ വീട്ടുകാരറിയാതെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കൈക്കലാക്കുകയും സുഹൃത്ത് ഈ സ്വര്‍ണ്ണം വില്‍പ്പന നടത്തി പണമാക്കുകയും ചെയ്ത സംഭവത്തില്‍ സുഹൃത്തിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാതായതിനെ തുടര്‍ന്ന് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയായ വീട്ടമ്മയുടെ പതിനഞ്ചുകാരനായ മകന്‍ വീട്ടുകാരറിയാതെ സ്വര്‍ണ്ണം കൈക്കലാക്കി സുഹൃത്തിന് നല്‍കുകയായിരുന്നു.
രണ്ട് ദിവസങ്ങളിലായി 24 ഗ്രാം സ്വര്‍ണ്ണമാണ് വീട്ടുകാരറിയാതെ പതിനഞ്ചുകാരന്‍ കൈക്കലാക്കി സുഹൃത്തിന് കൈമാറിയത്. സുഹൃത്ത് ഈ സ്വര്‍ണ്ണം രണ്ട് ലക്ഷം രൂപക്ക് അടിമാലിയിലെ ജ്വലറിയില്‍ വില്‍പ്പന നടത്തി. ഇതില്‍ അറുപതിനായിരത്തോളം രൂപ സുഹൃത്ത് പതിനഞ്ചുകാരന് നല്‍കിയതായി പോലീസ് പറഞ്ഞു. ബാക്കി തുക എന്തു ചെയ്തുവെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയില്‍ പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണ്ണം പോലീസ് തിരികെയെടുത്തു.