
അടിമാലി: പാക്കീസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യനടത്തിയ നീക്കമായ ഓപ്പറേഷന് സീന്ദൂറിന്റെ ഭാഗമായ സൈനികന് ആദരമൊരുക്കി ഗ്രാമസഭ. അടിമാലി സ്വദേശിയും സൈനികനുമായ അഭിരാം സോമനാണ് പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡ് ഗ്രാമസഭയില്‍ അനുമോദനമൊരുക്കിയത്. ജന്മുകാശ്മീരിലെ റെജോറിയിലാണ് നിലവില്‍ അഭിരാം സോമന് സൈനികനായി സേവനം അനുഷ്ടിച്ച് വരുന്നത്.
8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഭിരാം ഇന്ത്യന്‍ സേനയുടെ ഭാഗമായത്. അടിമാലി പൊളിഞ്ഞപാലം തെക്കേമുറിയില്‍ സോമന് ഓമന ദമ്പതികളുടെ മകനാണ് ഈ പട്ടാളക്കാരന്. പാക്കീസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യനടത്തിയ നീക്കമായ ഓപ്പറേഷന് സീന്ദൂറിന്റെ ഭാഗമായ അഭിരാമിന് അനുമോദനമൊരുക്കാന് പ്രദേശവാസികള്‍ തീരുമാനിക്കുകയും ഗ്രാമസഭ വേദിയാക്കുകയും ചെയ്തു.
അഭിരാമിനെ ഗ്രാമസഭയില്‍ പൊന്നാടയണിയിച്ചാദരിച്ചു. യുദ്ധമുഖത്തെ തന്റെ അനുഭവങ്ങള്‍ അഭിരാം തന്റെ നാട്ടുകാരുമായി പങ്ക് വച്ചു. നാടിന്റെ യശസ്സുയര്‍ത്തിയ ഓപ്പറേഷനില്‍ പങ്ക് ചേര്‍ന്ന സൈനികന് ഗ്രാമസഭയില്‍ സാന്നിധ്യമായതിന്റെ സന്തോഷം ഗ്രാമസഭയില്‍ പങ്കെടുത്തവരും പങ്ക് വച്ചു. ഗ്രാമസഭയില്‍ ഗ്രാമപഞ്ചായത്തംഗം കെ കെ രാജു അധ്യക്ഷത വഹിച്ചു.
അടിമാലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മാത്യു ഫിലിപ്പ്, സി ഡി അഗസ്റ്റിന്, മിനി ബിജു, തങ്കമ്മ ജയന്, ഷേര്‍ളി എം ജെ, രാജേഷ്, നിസ തുടങ്ങിയവര്‍ പങ്കെടുത്തു