FoodHealth

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് കടയിൽ നിന്നും വാങ്ങുന്നവരാണോ? ഇക്കാര്യങ്ങൾ അറിയുന്നത് നന്നായിരിക്കും

ഈസി കുക്കിങ്ങിൻ്റെ കാലത്ത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ കടയിൽ നിന്നും വാങ്ങുന്നവരാണ് നമ്മില്‍ പലരും. ഇഞ്ചി തൊലി കളയല്‍, വെളുത്തുള്ളി പൊളിച്ച് വൃത്തിയാക്കല്‍ പിന്നെയവ മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കല്‍ തുടങ്ങിയ മെനക്കേടുകളെ ഒഴിവാക്കാന്‍ ഇത്തരത്തിലുള്ള റെഡി ടു യൂസ് പേസ്റ്റുകള്‍ വാങ്ങുന്നത് തന്നെയാവും എളുപ്പം. എന്നാൽ ഇവ പൂർണമായും സുരക്ഷിതമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെല്ലാം കാണുന്നത് പോലെ പ്രിസർവേറ്റീവുകളും അസിറ്റീവുകളും മറ്റ് രാസവസ്തുക്കളും ഇതിലും അടങ്ങിയിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ജിഞ്ചർ ഗാർലിക് പേസ്റ്റിൽ പൊതുവേ ഉപയോഗിക്കുന്നതാണ് സിട്രിക് ആസിഡും, സാന്തം ഗമ്മും സിന്തറ്റിക് ഫുഡ് കളറുകളും. മിതമായ തോതിൽ ഉപയോഗിച്ചാൽ ഇവ ശരീരത്തെ വല്ലാതെ ബാധിക്കില്ല. എന്നാൽ വളരെ സെൻസിറ്റീവായ വയറും കുടലുമൊക്കെയുള്ളവർക്ക് പാക്ക് ചെയ്തുവരുന്ന ജിഞ്ചർ ഗാർലിക് പേസ്റ്റിന്റെ നിത്യോപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കുമെന്നാണ് പഠനങ്ങള്‍.

ഇക്കാരണങ്ങൾ കൊണ്ട് പരമാവധി പാക്ക്ഡ് പേസ്റ്റുകള്‍ വാങ്ങുന്ന് ഒഴിവാക്കുക. ഇവ വീട്ടിൽ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇനിയിത് ഉപയോഗിക്കുന്നവരാണെങ്കിൽ ഡേറ്റും പാക്കിന്റെ ക്വാളിറ്റിയുമെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തുക. പായ്ക്കറ്റിലെ പേസ്റ്റിന്റെ മണത്തിലോ നിറത്തിലോ എന്തെങ്കിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാല്‍ അവ ഉപയോഗിക്കാതിരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!