KeralaLatest NewsLocal news

കട്ടപ്പന നഗരസഭയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നവീകരിച്ച കരിമ്പാനിപ്പടി – ചപ്പാത്ത് ബൈപ്പാസ് റോഡ്, നടുത്തൊഴുകപ്പടി – ടാങ്ക് പടി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനവും, വള്ളക്കടവ് സെൻ്റ് ആൻ്റണീസ് പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മവുമാണ് മന്ത്രി നിർവഹിച്ചത്.കരിമ്പാനിപ്പടി – ചപ്പാത്ത് ബൈപ്പാസ് റോഡിന് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്. നടുത്തൊഴുകപ്പടി ടാങ്ക് പടി റോഡ് 10 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. വള്ളക്കടവ് സെൻ്റ് ആൻ്റണീസ് പള്ളി ജംഗഷനിൽ എംഎൽഎ ഫണ്ടിൽ നിന്ന് 5,10,000 രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സൺ കെ.ജെ ബെന്നി, കൗൺസിലർമാരായ ഷജി തങ്കച്ചൻ തങ്കച്ചൻ പുരയിടത്തിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!