KeralaLatest NewsLocal news

ഇടുക്കി ജില്ലാ അറിയിപ്പുകൾ

വാഹനം ആവശ്യമുണ്ട്


വനിതാ ശിശുവികസന വകുപ്പില്‍ നെടുങ്കണ്ടം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം പരമാവധി 35000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താല്‍പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 7 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്സി പെര്‍മിറ്റുളള പാസഞ്ചര്‍ വാഹനമാണ് ആവശ്യമുള്ളത്. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 6 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9188959717 ,9847045298,9446249761

ഇ.എസ്.ഐ-പി.എഫ് സംയുക്ത അദാലത്ത് ജൂലൈ 28 ന്


തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര / ബോധവല്‍ക്കരണ അദാലത്ത് ജൂലൈ 28 ന് അടിമാലി ഇഎസ്ഐസി ഓഫീസ് ഡിസിബിഒ മൂന്നാറില്‍ നടക്കും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് തുടങ്ങും. പിഎഫ് / ഇഎസ്ഐ എന്നിവ സംബന്ധിച്ച പരാതികള്‍ / നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി എഴുതി തയ്യാറാക്കി സമര്‍പ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികളില്‍ / നിര്‍ദേശങ്ങളില്‍ ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും പി.എഫ്. സംബന്ധമായ പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും ബാധകമായത് ചേര്‍ത്തിരിക്കണം.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം


ഇടുക്കി ജില്ലയില്‍ കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിലവില്‍ ഒഴിവുളള പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. എതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്ങ്/ ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവ്യത്തി പരിചയവുമുളളവര്‍ ജൂലൈ 31 ന്് മുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 01.01.32025 ന് 18 നും 45 നും ഇടയില്‍ (നിയമാനുസൃത വയസിളവ് അനുവദനീയം). കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272262.

മുട്ട വിതരണം – ടെന്‍ഡര്‍ ക്ഷണിച്ചു


വനിത ശിശുവികസന വകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 242 കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് കോഴിമുട്ട വീതം നല്‍കുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നുമാണ് മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544786654.വനിത ശിശുവികസന വകുപ്പ് അടിമാലി ഐ.സി.ഡി.എസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ അടിമാലി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 420 കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് കോഴിമുട്ട വീതം നല്‍കുന്നതിനായി കോഴിമുട്ട വിതരണം ചെയ്യുന്നതിന് തയാറുള്ള വ്യക്തികള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങളില്‍ നിന്നുമാണ് മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544786654.

പാല്‍ വിതരണം ടെന്‍ഡര്‍ ക്ഷണിച്ചു


2026 മാര്‍ച്ച് വരെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 43 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 3 വയസു മുതല്‍ 6 വയസു വരെ പ്രായത്തിലുള്ള 420 കുട്ടികള്‍ക്ക് ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 ml പാല്‍ നല്‍കുന്നതിനായി താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544786654.2026 മാര്‍ച്ച് വരെ അടിമാലി ഗ്രാമപഞ്ചായത്തിലെ 52 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 3 വയസു മുതല്‍ 6 വയസു വരെ പ്രായത്തിലുള്ള 242 കുട്ടികള്‍ക്ക് ഒരു കുട്ടിയ്ക്ക് ആഴ്ചയില്‍ 3 ദിവസം 125 ml പാല്‍ നല്‍കുന്നതിനായി താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ സ്വീകരിക്കും. തുടര്‍ന്ന് മൂന്നിന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544786654.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!