അടിമാലിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

അടിമാലി: തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ സി പി എം പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയെന്നാരോപിച്ചും സുരേഷ് ഗോപിക്കും ബി ജെ പിക്കുമെതിരെ സി പി എമ്മും കോണ്‍ഗ്രസും കുപ്രചാരണം നടത്തുന്നുവെന്നാരോപിച്ചുമായിരുന്നു അടിമാലിയിലും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വിഷയത്തില്‍ ബി ജെ പി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ബി ജെ പി അടിമാലി മണ്ഡലം കമ്മിറ്റിയും പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചത്.
ബി ജെ പി കോട്ടയം മേഖല ജനറല്‍ സെക്രട്ടറി വി എന്‍ സുരേഷ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. വരാന്‍ പോകുന്ന തദ്ദേശ, നിയമ സഭ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ഉണ്ടാകാന്‍ പോകുന്ന വളര്‍ച്ച മുന്നില്‍ കണ്ട് വിറളി പൂണ്ടാണ് സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിക്കെതിരെ കുപ്രചാരണം നടത്തുന്നതെന്ന് പ്രതിഷേധ യോഗത്തില്‍ സംസാരിച്ചവര്‍ ആരോപിച്ചു.
ബി ജെ പി അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് എന്‍ എസ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സോജന് ജോസഫ്, എസ് റ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ദീപ പ്രശാന്ത്, മണ്ഡലം സെക്രട്ടറി ജയേഷ് ചാരക്കാട്ട്,വൈസ് പ്രസിഡന്റ് മഹേഷ് വാളറ,പി.വി.സാബു, സി എന്‍ മധുസൂതനന്,ഡോ. ജോയി കോയിക്കക്കുടി,പി.ജി.ഗിരീഷ്, സുരേഷ് അമ്പാടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി