Education and careerKeralaLatest NewsLocal news
അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

അടിമാലി: അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ആവേശം വാനോളമുയര്‍ത്തിയായിരുന്നു അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ കുട്ടികളും അധ്യാപകരും ഓണാഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നത്. ഇര്‍റോ എന്ന പേരിലായിരുന്നു സ്‌കൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികള്‍ ഒരുക്കിയിരുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ഫാ.രാജേഷ് ജോര്‍ജ്ജ് കുട്ടികള്‍ക്ക് ഓണ സന്ദേശം നല്‍കി.വടവലിയടക്കം വിവിധ മത്സരങ്ങളും വഞ്ചിപ്പാട്ടടക്കം വിവിധ പരിപാടികളും ഓണാഘോഷത്തിന് മിഴിവേകി. സ്‌കൂള്‍ മാനേജര്‍ ഫാ.ഷിന്റോ കോലത്തുപടവില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജിയോ, മറ്റധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നു. ആഘോഷത്തിന് രുചിയേകി ഓണ സദ്യയും ഒരുക്കിയിരുന്നു. നിര്‍ദനരായ 50 ആളുകള്‍ക്ക് സ്‌കൂളില്‍ നിന്ന് ഓണകിറ്റുകളും വിതരണം ചെയ്തു.



