
മൂന്നാര്‍: ഡിസംബറില്‍ തണുത്തുവിറച്ച് തെക്കിന്റെ കാശ്മീര്‍. ഡിസംബര്‍ പകുതി എത്തിയതോടെ മൂന്നാറില്‍ അതിശൈത്യവും ആരംഭിച്ചു.
അതിശൈത്യം നേരത്തെ എത്തിയതോടെ മൂന്നാര്‍ അടുത്ത ദിവസങ്ങളില്‍ മൈനസ് ഡിഗ്രിയിലേക്ക് പോകുമെന്നാണ് സൂചന. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന് എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രി സെല്ഷ്യത്തിലെത്തിയത്.
കഴിഞ്ഞദിവസം മൂന്നാറില്‍ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. രാത്രിയില്‍ അതിശൈത്യം തുടരുമ്പോഴും പകല്‍ സമയത്ത് മൂന്നാറിലെ ചൂട് 22 ഡിഗ്രി സെല്‍ഷ്യസ് ആണ്. ക്രിസ്തുമസ് പുതുവത്സര അവധി തുടങ്ങിയതോടെ മൂന്നാറില്‍ തണുപ്പ് ആസ്വദിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്ക് വലിയ പ്രതീക്ഷയാണ് പകര്‍ന്നു നല്‍കുന്നത്.



