KeralaLatest NewsLocal newsSports

മൂന്നാറില്‍ സ്‌പോർട്‌സ് കൗണ്‍സലിന് കീഴിലുള്ള ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയം വാടക്ക് നല്‍കിയതില്‍ പ്രതിഷേധം

മൂന്നാര്‍: മൂന്നാറില്‍ സ്‌പോർട്‌സ് കൗണ്‍സലിന് കീഴിലുള്ള ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയം കെ ഡി എച്ച് ക്ലബ്ബിന് 6 ഞായറാഴ്ച്ചകളിലേക്കായി വാടക്ക് നല്‍കിയതില്‍ പ്രതിഷേധം. ക്രിക്കറ്റും ഫുട്‌ബോളും അടക്കമുള്ള കായിക വിനോദങ്ങള്‍ക്കും മോണിംഗ് വാക്കിനുമൊക്കെ മൂന്നാറിലേയും സമീപമേഖലകളിലേയും യുവാക്കള്‍ ആശ്രയിക്കുന്നത് മൂന്നാറില്‍ സ്‌പോട്‌സ് കൗണ്‍സലിന് കീഴിലുള്ള ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തെയാണ്.

പ്രധാനമായി ഞായറാഴ്ച്ചകളിലാണ് യുവാക്കള്‍ കായിക വിനോദത്തിനായി മൂന്നാറിലെ സ്‌റ്റേഡിയത്തില്‍ എത്തുന്നത്. എന്നാല്‍ ഇന്ന് യുവാക്കള്‍ സ്‌റ്റേഡിയത്തിലെത്തിയതോടെ സ്റ്റേഡിയം കെ ഡി എച്ച് ക്ലബ്ബ് 6 ഞായറാഴ്ച്ചകളിലേക്ക് വാടകക്ക് എടുത്തെന്ന കാരണത്താല്‍ കായിക വിനോദം വിലക്കിയതാണ് പ്രതിഷേധത്തിന് ഇടവരുത്തിയത്. മൂന്നാര്‍ മേഖലയില്‍ കായിക വിനോദത്തിന് മറ്റ് ഇടങ്ങള്‍ ഇല്ലെന്നിരിക്കെ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയം ഇത്തരത്തില്‍ വാടക്ക നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളായ യുവാക്കളുടെ ആവശ്യം.


മത്സരനടത്തിപ്പിനായി തങ്ങള്‍ നിയമാനുസരണം ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയം 6 ഞായറാഴ്ച്ചകളിലേക്ക് വാടകക്ക് എടുത്തുവെന്നാണ് കെ ഡി എച്ച് ക്ലബ്ബിന്റെ വിശദീകരണം. സ്റ്റേഡിയം ഉപയോഗിക്കുന്നത് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ സംഭവത്തില്‍ പോലീസിന്റെ ഇടപെടലും ഉണ്ടായി. കായിക വിനോദങ്ങള്‍ക്ക് മൂന്നാറില്‍ എടുത്ത് പറയത്തക്കവിധം മറ്റൊരു പൊതുഇടം ഇല്ലെന്നും യുവജനതയെ കായിക വിനോദങ്ങളില്‍ നിന്ന് അകറ്റുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയം ഉപയോഗിച്ച് വരുന്ന പ്രദേശവാസികളായ യുവാക്കളുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!