CrimeKeralaLatest NewsLocal news
പനംകുട്ടി ചെക്ക്പോസ്റ്റിന് സമീപം 18കാരിയുടെ മൃതദേഹം കത്തിച്ച സംഭവം; ഒന്നാം പ്രതിയുടെ സഹോദരനും അറസ്റ്റിൽ

ഇടുക്കി: പാംപ്ല ഡാമിന് സമീപം വനമേഖലയിൽ തമിഴ്‌നാട് സ്വദേശിനിയായ 18കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ നിഖിൽ സതീഷിനെയാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒളിപ്പിക്കാനും കത്തിക്കാനും നിഖിൽ സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മൃതശരീരം വെള്ളക്കെട്ടിൽ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ വനമേഖലയിലെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്ന ഒന്നാം പ്രതിയുടെ മൊഴിയിൽ സംശയം തോന്നിയതിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ നിഖിൽ സതീഷിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.



