
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന 57-ാം മൈലിൽ താമസിക്കുന്ന വല്യാനയിൽ വീട്ടിൽ ബോബൻ (66) നെ വീടിന്റെ വിറകു പുരയ്ക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ കയർ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്തതിനു ശേഷം കയർ പൊട്ടിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2011 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ അംഗമായിരുന്നു ബോബൻ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ ബീന, മക്കൾ ബിബിൻ,അബിൻ,എബിന



