KeralaLatest NewsLocal news

വായനയിലൂടെ വളര്‍ച്ചയിലേക്ക്; അക്ഷരോന്നതി പദ്ധതിയുടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

അടിമാലി:വായനയിലൂടെ വളര്‍ച്ചയിലേക്ക് എന്ന സന്ദേശമുയര്‍ത്തിയാണ് തദ്ദേശ സ്വയംഭരണ  വകുപ്പും, പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പും സംയുക്തമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് അക്ഷരോന്നതി പദ്ധതി നടപ്പിലാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കി നല്‍കുകയെന്നതാണ് അക്ഷരോന്നതിയുടെ ലക്ഷ്യം. അക്ഷരോന്നതി പദ്ധതിയുടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അടിമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാക്‌സിന്‍ ആന്റണി, മറ്റ് ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നതികളിലും പഠന മുറികളിലും ഹോസ്റ്റലുകളിലും നിലവില്‍ വായന സൗകര്യത്തിന്റെയും പുസ്തകങ്ങളുടെയും ലഭ്യത കുറവുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യമാണ് അക്ഷരോന്നതി പദ്ധതിക്കുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!