KeralaLatest NewsLocal news

2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെ മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയം തീര്‍ത്ഥാടന കേന്ദ്രം

അടിമാലി: അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയം വാര്‍ഷിക പെരുന്നാള്‍ നിറവില്‍ നില്‍ക്കുമ്പോള്‍ അപൂര്‍വ്വമായ മറ്റൊരു സന്ദര്‍ഭത്തിന് കൂടി ദേവാലയം സാക്ഷ്യം വഹിക്കുകയാണ്. ദേശിയപാത 85നോരത്ത് പച്ചപ്പ് തിങ്ങിയ കുന്നിന്‍ താഴ് വരയിലാണ് മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയം സ്ഥിതി ചെയ്യുന്നത്. രൂപ കല്‍പ്പനക്കും പ്രകൃതി ഭംഗിക്കുമൊപ്പം പൂക്കളുടെ വര്‍ണ്ണ ശബളിതയാലും പള്ളിയും പരിസര പ്രദേശങ്ങളും മനോഹരമാണ്.

ഈ മാസം 6 മുതല്‍ 8 വരെ ദേവാലയത്തില്‍ വാര്‍ഷികപ്പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അപൂര്‍വ്വമായ മറ്റൊരു സന്ദര്‍ഭത്തിന് കൂടി ദേവാലയം സാക്ഷ്യം വഹിക്കുകയാണ്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ നാമത്തിലുള്ള ഇടുക്കി രൂപതയിലെ ഏക ദേവാലയമാണ് മച്ചിപ്ലാവിലേത്. ഫ്രാന്‍സീസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വര്‍ഷം പ്രമാണിച്ച് ലിയോ മാര്‍പാപ്പ, ലോകത്തെ എല്ലാ ഫ്രാന്‍സീസ് അസീസിക്ക് പ്രതിഷ്ഠിതമായിരിക്കുന്ന ദേവാലയങ്ങളും ഈ വര്‍ഷം ജനുവരി 10 മുതല്‍ അടുത്ത വര്‍ഷം ജനുവരി 10 വരെ ഒരു വര്‍ഷക്കാലയളവിലേക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചപ്പോള്‍, അതില്‍ ഉള്‍പ്പെടുന്ന ദേവാലയമായി മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയവും മാറിയെന്ന് പള്ളി വികാരി ഫാ.മര്‍ക്കോസ് ചിറ്റേമാരിയില്‍ പറഞ്ഞു.

മച്ചിപ്ലാവ് സെന്റ് ഫ്രാന്‍സീസ് അസീസി ദേവാലയം സ്ഥാപിതമായിട്ട് 62 വര്‍ഷമാകുകയാണ്. ലിയോ മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് വിശ്വാസികളും തീര്‍ത്ഥാടകരും വരും ദിവസങ്ങളില്‍ ദേവാലയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയില്‍ ദൈവാലയവും പരിസര പ്രദേശങ്ങളുമെല്ലാം വര്‍ണ്ണ ശബളിതമായ പുഷ്പങ്ങളാലും ചെടികളാലുമെല്ലാം മനോഹരമാക്കി കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!