BusinessKeralaLatest NewsLocal news

കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മേഖല സമ്മേളനം നടന്നു

അടിമാലി: കേരള ടെക്‌സ്‌റ്റൈല്‍സ്  ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അടിമാലി മേഖല സമ്മേളനം നടന്നു.
അടിമാലി മരങ്ങാട്ട് റെസിഡന്‍സിയിലായിരുന്നു  കേരള ടെക്‌സ്‌റ്റൈല്‍സ്  ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അടിമാലി മേഖല സമ്മേളനം നടന്നത്. അഡ്വ. എ രാജ എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനാന്തരം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംഘടന മേഖല പ്രസിഡന്റായി സനൂപ് ലിലി, ജനറല്‍ സെക്രട്ടറിയായി പോള്‍ ദേവസ്യ, ട്രഷററായി റഹിം ഇക്കരകുടി, വൈസ് പ്രസിഡന്റായി രഞ്ചിത്ത് ആന്തിയാട്ട്, ജോ.സെക്രട്ടറിയായി ഷിലി കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ വ്യാപാരം, വഴിയോര കച്ചവടം, ടാക്‌സ് സംബന്ധമായ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി വസ്ത്ര വ്യാപാര മേഖല വിവിധ പ്രതിസന്ധികളിലൂടെ കടന്ന് പോകുകയാണെന്ന് ഭാരവാഹികള്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘടനയുടെ വനിതാ വിംഗ് മേഖല പ്രസിഡന്റായി നിഷാ ഡാസില്‍,സെക്രട്ടറി ബിന്ദു നാഗലോടി, ട്രഷററായി ലയാ മോള്‍ എം ഡിയേയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!