പടയപ്പ ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാകുന്നു

മൂന്നാര്‍: മൂന്നാറില്‍ മദപ്പാടിലുള്ള കാട്ടുകൊമ്പന് പടയപ്പ ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാകുന്നു.
മൂന്നാറിലെ ജനവാസ മേഖലയില്‍ സ്ഥിരസാന്നിധ്യമായ കാട്ടുകൊമ്പന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദപ്പാടിലാണുള്ളത്. മദപ്പാടിലുള്ള കാട്ടാന ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങാതെ സ്വരൈ്യവിഹാരം നടത്തുന്നതാണ് ആളുകളേയും വനംവകുപ്പിനേയും ഒരേ പോലെ വലക്കുന്നത്.
കഴിഞ്ഞ ദിവസം ചൊക്കനാട് എസ്റ്റേറ്റിലെത്തിയ കാട്ടുകൊമ്പന് തോട്ടം തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരെ തിരിഞ്ഞിരുന്നു. ഇതോടെ തൊഴിലാളികള്‍ ഭയന്നോടി.ലോക്ക് ഹോര്‍ട്ട് മേഖലയില്‍ ഇറങ്ങിയ പടയപ്പ വഴിയോരക്കട തകര്‍ത്തടക്കം നാശനഷ്ടം വരുത്തി. വനംവകുപ്പുദ്യോഗസ്ഥരും ആര് ആര് റ്റിയും കാട്ടാനയെ നിരീക്ഷിച്ച് വരുന്നുണ്ട്. കാട്ടാനയുടെ സഞ്ചാര ദിശയടക്കമുള്ള വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുണ്ട്.
വിനോദ സഞ്ചാരികളോടും ആളുകളോടും ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മദപ്പാടിന്റെ കാലയളവില്‍ പടയപ്പ ആക്രമണ സ്വഭാവം പുറത്തെടുത്തിരുന്നു. പടയപ്പയെ കൂടാതെ മൂന്നാര്‍ മേഖലയില്‍ വിഹരിക്കുന്ന മറ്റ് ചില കാട്ടുകൊമ്പന്മാരും മദപ്പാടിലെന്നാണ് വിവരം.



