KeralaLatest NewsLocal news

ദേശിയപാതയിലെ നിര്‍മ്മാണ തടസ്സം നീക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നു; സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ്

അടിമാലി:ദേശിയപാത85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെ രൂപം കൊണ്ടിട്ടുള്ള നിര്‍മ്മാണ തടസ്സം നീക്കുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതായി സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസ് അടിമാലിയില്‍ പറഞ്ഞു. ബി ജെ പിയും ചില കപട പരിസ്ഥിതിവാദികളും ചേര്‍ന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂപം കൊണ്ടത്.

ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടായിട്ടുള്ള ഉത്തരവിന്റെ വസ്തുത മറച്ചു വച്ചുകൊണ്ടാണ് ചില ആളുകള്‍ രാഷ്ട്രീയ പ്രേരിതമായി സമരം നടത്തുന്നത്. നിലവിലുള്ള റോഡിന്റെ നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിലപാട് സ്വീകരിക്കുമെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!