KeralaLatest NewsLocal news

വർണ്ണ” നാഷ്ണൽ ട്രൈമ്പൽ കൾചറൽ ഫെസ്റ്റ് നടക്കും

അടിമാലി : അടിമാലി കാർമൽഗിരി കോളേജ് സോഷ്യൽവർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ “വർണ്ണ” നാഷ്ണൽ ലെവൽ ട്രൈമ്പൽ കൾചറൽ ഫെസ്റ്റ് നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 13 വെള്ളിയാഴ്ചയാണ് പരുപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇൻഡ്യൻ സോഷ്യൽ ആക്റ്റിവിസ്റ്റ് ദയാബായ് ആണ് മുഖ്യാതിഥിയായിരിക്കും.

കേരള, ലക്ഷദ്വീപ് ഡി സിബിലിറ്റി കമ്മീഷ്ണർ ഡോ.പി.റ്റി. ബാബുരാജ് , കേളേജ് മാനേജർ ഡോ.സി. പ്രദീപാ സി.എം.സി. പ്രിൻസിപ്പൽ ഡോ. സുനിൽ റ്റി.കെ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് സിദ്ദിഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹൻ നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുര്യാക്കോസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

പേപ്പർ പ്രസന്റേഷൻ, ദയാബായിയും വിദ്യാർതഥികളുമായുള്ള സംവാദം, എരുമേലി തുടി മ്യൂസിക്കൽ ഫോക് ബാന്റിന്റെ “മണ്ണാളർ ” എന്ന മ്യൂസിക്കൽ ഇവന്റ്, ദയാബായി എന്ന സിനിമയുടെ പ്രാർശനം, എക്സിബിഷൻ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് എന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!