KeralaLatest NewsSports

കേരള ബ്ലാസ്റ്റേഴ്‌സ് കളത്തില്‍; ഐഎസ്എല്‍ പുതിയ സീസണ്‍ നാളെ മുതല്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് പന്ത്രണ്ടാം സീസണ് നാളെ കൊലക്കത്തയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ഗാനെ നേരിടും. പതിനാല് ടീമുകളോടെ പന്ത്രണ്ടാം സീസണുമായാണ് ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകുക. സ്‌പോണ്‍സര്‍മാരുടെ അഭാവത്താല്‍ മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ ഒടുവിലാണ് ടൂര്‍ണമെന്റ് എന്ന് തുടങ്ങും എന്ന കാര്യത്തിലും വേദികള്‍ സംബന്ധമായ കാര്യത്തിലുമൊക്കെ തീരുമാനങ്ങള്‍ എത്തിയത്.

കെട്ടിലും മട്ടിലും മാറ്റങ്ങളുമായാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ എഡിഷന്‍ എത്തുന്നത്. നിലവിലെ 13 ടീമുകള്‍ക്ക് പുറമെ ഐ ലീഗ് ചാമ്പ്യന്‍മാരായ ഇന്റര്‍ കാശിയും കൂടി ഇത്തവണ ഐഎസ്എല്ലില്‍ ഉണ്ട്. മുന്‍ സീസണുകളില്‍ നടന്നതുപോലെ ഹോം ആന്റ് എവെ രീതിയിലല്ല ഇത്തവണ മത്സരങ്ങള്‍. പരസ്പരം ടീമുകള്‍ ഏറ്റുമുട്ടുന്നത് ഒറ്റത്തവണ മാത്രമായിരിക്കും. ഓരോ ടീമിനും പതിമൂന്ന് മത്സരങ്ങള്‍ വീതമായിരിക്കും ഇത്തരത്തില്‍ ലഭിക്കുക. ഇത്തവണ പ്ലേ ഓഫ്, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങള്‍ ഉണ്ടാകില്ല. ആകെയുള്ള 91 മത്സരങ്ങള്‍ തീര്‍ന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ടീം ചാമ്പ്യന്‍മാരാകും.

കേരള ബ്ലാസ്റ്റേഴ്‌സ് പഴ ബ്ലാസ്റ്റേഴ്‌സ് അല്ല ഇപ്പോള്‍. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ, നോവ സദോയി അടക്കം തൊട്ട് മുന്‍പുള്ള സീസണില്‍ ഉണ്ടായിരുന്ന താരങ്ങള്‍ ആരും തന്നെ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല. ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ബഗാനെ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22ന് മുംബൈ സിറ്റിക്കെതിരെ കൊച്ചി കലൂരിലെ സ്‌റ്റേഡിയത്തില്‍ നടക്കും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ്, പഞ്ചാബ് എഫ്‌സി, ജംഷ്ഡ്പൂര്‍ എഫ്‌സി, ഒഡീഷ എഫ്‌സി, മുഹമ്മദ്ദന്‍സ് എഫ്‌സി, എഫ്‌സി ഗോവ എന്നീ ടീമുകള്‍ക്കെതിരെയെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം കൊച്ചിയിലെ ഹോം ഗ്രൗണ്ടിലായിരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!