KeralaLatest News

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗൺഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നാടിനു അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. പദ്ധതി തകർക്കാനും കരിവാരി തേക്കാനും ശ്രമം ഉണ്ടായി. എന്നാൽ ജന്നങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.

ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!