KeralaLatest NewsLocal news

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ രാവിലെ 10ന് അടിമാലിയിൽ സ്വീകരണമൊരുക്കും

അടിമാലി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ രാവിലെ 10ന് അടിമാലിയിൽ സ്വീകരണമൊരുക്കുമെന്ന് യു ഡി എഫ് നേതാക്കൾ അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് അടിമാലി ക്ലബ് ഹാളിൽ വിവിധ കർഷക സംഘടന നേതാക്കൾ, ആദിവാസി ഗോത്രസംഘടന പ്രതി നിധികൾ, വ്യാപാരികൾ, ദളിത് സംഘടന നേതാക്കൾ, തോട്ടം തൊഴിലാളികൾ എന്നിവരുമായി ജില്ലയിലെ വികസന പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും പ്രതിപക്ഷ നേതാവ് ചർച്ച ചെയ്യും. ടൗണിൽ കാംകോ ജംഗഷ്നിൽ നിന്ന് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി സമ്മേളന നഗരിയിലേക്കെത്തും.

പ്രതിപക്ഷ നേതാവിൻ്റെ സ്വീകരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫിൻ്റെ സംസ്ഥാന നേതാക്കൾ യാത്രയെ അനുഗമിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവിൻ്റെ പുതുയുഗ യാത്രയുടെ അടിമാലിയിലെ സ്വീകരണ സമ്മേളനം ദേവികുളം മണ്ഡലത്തിലെ യു ഡി എഫിൻ്റെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് യു ഡി എഫ് പ്രവർത്തകർ.

അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ചെയർമാൻ എം.ബി.സൈനുദ്ദീൻ, കൺവീനർ ഒ. ആർ.ശശി, കെ.എ. കുര്യൻ, മോഹനൻ നായർ, ഹാപ്പി.കെ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!