KeralaLatest NewsLocal news

കഞ്ചാവുമായി കാഞ്ചിയാർ സ്വദേശി അടിമാലി പോലീസിന്റെ പിടിയിൽ.

കാഞ്ചിയാർ, തൊപ്പിപ്പാള, തേക്കിലക്കാട്ട് വീട്ടിൽ, രാജേഷ് (44) ആണ് പിടിയിലായത്. 23.02.2026 തീയതി അടിമാലി, മച്ചിപ്ലാവ് സ്കൂൾപടി ഭാഗത്ത് വച്ച് 2.392 കിലോ ഗ്രാം ഗഞ്ചാവ് വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കയറ്റി ഓടിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സബ് ഇൻസ്പെക്ടർ ഇബ്രാഹിം കെ എം-ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിൽ അറിയിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!