KeralaLatest NewsLocal news

ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; വ്യാപാരി വ്യവസായി ഏകോപനസമിതി

അടിമാലി: ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ കമ്മറ്റി അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ഭൂമി സംബന്ധമായി നിലനില്‍ക്കുന്ന വിഷയങ്ങളില്‍ പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപവുമായിട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്.

എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മ്മിച്ച ലക്ഷക്കണക്കിന് കെട്ടിടങ്ങള്‍ക്ക് ക്രമവല്‍ക്കരണം ആവശ്യമില്ല എന്ന യാഥാര്‍ഥ്യം നിലനില്‍ക്കേ 2023ല്‍ പാസ്സാക്കിയ പട്ടയ നിയമഭേദഗതിയും ചട്ടങ്ങളും ഭൂ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ് ചെയുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ  പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ അടിമാലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ നിയമങ്ങളും പാലിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മാത്രമേ ക്രമവല്‍ക്കരിക്കാന്‍ കഴിയു എന്നാണ് നിയമം പറയുന്നത്.

പണിതീരാത്ത കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയവ നിര്‍മ്മിക്കാനും അനുമതിയില്ലായെന്നത് പ്രതിസന്ധി സൃഷ്ടിക്കും. ഇത് നിര്‍മ്മാണ നിരോധനം തുടരുമെന്ന സ്ഥിതിയുളവാക്കുമെന്നും സംഘടനാ ജില്ലാ നേതൃത്വം വ്യക്തമാക്കി. ക്രമവല്‍ക്കരണം കെട്ടിടങ്ങള്‍ക്ക് മാത്രമായതോടെ ബാക്കിയുള്ള ഭൂമി മുഴുവന്‍ കൃഷി ചെയ്യാന്‍ മാത്രം കഴിയുന്ന ഭൂമിയായി മാറി. വ്യാപാര വ്യവസായ, ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപകരിക്കാത്ത ഭൂമിയുടെ വിലയിടിഞ്ഞു. പട്ടയ ഉടമയെ പാട്ടക്കാരനാക്കുന്ന ഒരു നയത്തിലൂടെയാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പൊയ്‌ക്കോണ്ടിരിക്കുന്നത്.

ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ കമ്മറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!