CrimeKeralaLatest NewsLocal news

എംഡിഎംഎയുമായി ഇടുക്കി സ്വദേശിനിയും യുവാവും പിടിയില്‍

കോതമംഗലത്ത് വന്‍ ലഹരിവേട്ട. 37 ഗ്രാം എംഡിഎംഎയുമായി 18കാരിയും ആണ്‍ സുഹൃത്തും പിടിയിലായി. ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ വീട്ടില്‍ അനന്തു പ്രസാദ് (24) എന്നിവരാണ് പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് എംഡിഎംഎ എത്തിച്ചത്. ബെംഗളുരുവില്‍ നിന്നാണ് കോതമംഗലത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി എംഡിഎംഎ എത്തിക്കുന്നതെന്നാണ് വിവരം. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

വില്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്. പഠനം ഉപേക്ഷിച്ച് ലഹരി വില്പനയിലേക്ക് തിരിഞ്ഞ യുവതി, ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് കോതമംഗലം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപിയും സംഘവും നടത്തിയ നടത്തിയ പരിശോധനയാലാണ് ഇരുവരും പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!