KeralaLatest News

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകാന്‍  സക്ഷം ആപ്പ്

ഭിന്നശേഷിക്കാര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ  ‘സക്ഷം’ മൊബൈല്‍ ആപ്പില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാണ്.

ലളിതമായി ഉപയോഗിക്കാവുന്ന ആപ്പിലൂടെ അനായാസം വോട്ടര്‍ തിരിച്ചറിയല്‍ രേഖ നേടുന്നതിനും വോട്ട് രേഖപ്പെടുത്താനും കഴിയും. ഭിന്നശേഷിക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും പോളിംഗ് സ്റ്റേഷന്‍ കണ്ടെത്താനും ആപ്പ് വഴി കഴിയും. ഭിന്ന ശേഷിക്കാരെ
വോട്ട് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന വിധത്തിലാണ് ആപ്പിൻ്റെ പ്രവർത്തനം.
 കാഴ്ചപരിമിതിയുള്ളവര്‍ക്കായി ശബ്ദസഹായം (വോയിസ് അസിസ്റ്റന്‍സ്)ലഭ്യമാണ്. കേള്‍വി പരിമിതിയുള്ള വര്‍ക്കായി എഴുത്ത് സംസാര രൂപത്തിലാക്കുന്ന ടെക്സ്റ്റ്-ടു-സ്പീച്ച് ഓപ്ഷനുണ്ട്. വലിയ അക്ഷരങ്ങള്‍, ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ എന്നിവ ഉപയോഗിച്ച് കാഴ്ചപരിമിതിയുള്ളവര്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം.

പോളിംഗ് സ്റ്റേഷന്റെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ എന്നിവ ആപ്പിലൂടെ അറിയാം. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തില്‍ വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് മുന്‍കൂട്ടി അപേക്ഷി ക്കാനുമാകും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിടുന്ന ബുദ്ധിമുട്ടുക ളെക്കുറിച്ച് പരാതി നല്‍കാനും ആപ്പ് ഉപയോഗിക്കാം.

Link to download the app

Android:
https://play.google.com/store/apps/details?id=pwd.eci.com.pwdapp&hl=en_IN&gl=US

ios:
https://apps.apple.com/in/app/saksham-eci/id1497864568

—

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!