KeralaLatest NewsLocal news

ഹിന്ദു ഏകതാ സമ്മേളനം അടിമാലിയില്‍ നടന്നു

അടിമാലി: ഹൈന്ദവ സമൂഹം നേരിടുന്ന സാമുഹിക പ്രശ്നങ്ങള്‍, സമുദായം നേരിടുന്ന വെല്ലുവിളികള്‍, സാംസ്‌കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി ധാര്‍മ്മികത കെട്ടിപ്പടുക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ നടത്തപ്പെടുന്നത്. അടിമാലി, മാങ്കുളം പഞ്ചായത്തുകളില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തിയുള്ള ഹിന്ദു ഏകതാ സമ്മേളനം അടിമാലിയില്‍ നടന്നു. അടിമാലി പഞ്ചായത്ത് ഹാള് ഹിന്ദു ഏകതാ സമ്മേളനത്തിന് വേദിയായി.

ഇ എം മോഹനന്‍ എടപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി  വി ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഡോ.സി.എം ഗോപി ചെറുകുന്നേല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പ്രവീണ്യം നേടിയവരെ ആദരിച്ചു.

കെ ഐ സുരേന്ദ്രന്‍, എ കെ സുനില്‍കുമാര്‍, വി കെ സുഗതന്‍, പ്രവീണ പ്രകാശന്‍, കെ കെ രാജന്‍, കെ ജി മാധവന്‍, പി കെ ബിജുമോന്‍, സുജയ് റ്റി വാസു, സുഭാഷ്, വിവിധ ഹൈന്ദവ സമുദായ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിരയും കൈകൊട്ടി കളിയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!