Latest NewsNational

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉ‌യർത്തി

ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിൻെറ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതൽ സർവീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തേ അറിയിച്ചിരുന്നു.കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സർവീസായി ഇത് മാറി. ഓണക്കാലത്ത് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികൾക്കെല്ലാം ഏറെ ആശ്വാസകരമാണ് ഇത്.നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്.16 കോച്ചുകൾ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയരും.598 സീറ്റുകളാണ് അധികമായി ലഭിക്കുക.ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1670 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!