KeralaLatest News

AI ഡാൻസ് വ്യക്തിപരമായി സന്തോഷമുണ്ടാക്കി; നീക്കം ചെയ്‌തതിൽ ചില നിയമ പ്രശ്നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി

AI ഡാൻസ് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്‌തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായി സന്തോഷമുണ്ടാക്കി. എന്നാൽ അതിൽ ചില നിയമ പ്രശ്നങ്ങളുണ്ട്. അഞ്ചു വയസ്സുള്ള കുട്ടി തന്നോട് ഡാൻസ് ഗംഭീരം ആയിരുന്നു എന്ന് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എ.ഐ. വീഡിയോയിൽ, മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഡാൻസ് വീഡിയോ ഇന്ത്യയിൽ മെറ്റ നീക്കം ചെയ്തിരുന്നു. ഇന്ത്യയിലെ നിലവിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി.അതേസമയം മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും. പവർകട്ടുമായി ബന്ധപ്പെട്ട വിഷയം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വിമർശനമുയർന്നു.

ഈ സമയത്താണ് കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്തുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എ.ഐ. ഉപയോഗിച്ച് വീഡിയോ നിർമ്മിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!