HealthKeralaLatest News

സംസ്ഥാനത്ത് നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍.

സംസ്ഥാനത്ത് നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തോ എന്ന സംശയം ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സര്‍ക്കാരിന് മുന്‍വിധി ഇല്ലെന്നും വിദഗ്ധ സമിതി റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടി എന്നും കെ മുരളീധരന്‍ പറഞ്ഞു.റെംഡെസിവിര്‍ മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും അത് എങ്ങനെയാണ് ഉപയോഗിച്ചത് എന്നുള്ളതിനെ കുറിച്ചാണ് ഇപ്പോള്‍ തര്‍ക്കമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ ഒരു വിവാദത്തിലേക്ക് ഇല്ല. ഇന്നലെ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ വിദഗ്ധസമിതിയുടെ ആധികാരികമായിട്ടുള്ള റിപ്പോര്‍ട്ട് കിട്ടിണം. അതിനുശേഷമായിരിക്കും മറ്റ് നടപടികള്‍.

ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വയ്ക്കുക. അല്ലാതെ മന്ത്രി തോന്നിയ നിലയ്ക്ക് അല്ല വെക്കുക. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സഭയില്‍ കാര്യങ്ങള്‍ സൂചിപ്പിച്ചത്. ഇതിനെക്കുറിച്ച് ഒരുപാട് സംശയങ്ങള്‍ സര്‍ക്കാരിനുണ്ട്. എക്‌സ്‌പെയറി ഡേറ്റ് ആയതാണോ എന്നുള്ള സംശയം ഞങ്ങള്‍ക്കുണ്ട്. ഏതായാലും അന്വേഷിച്ചിട്ടേ തീരുമാനമെടുക്കൂ – അദ്ദേഹം പറഞ്ഞു.

അതേസമയം മരുന്നിന് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം ഞാന്‍ ആദ്യമായിട്ട് വരുത്തിക്കൊടുത്തത് ഈ മരുന്നാണ്. അങ്ങനെയാണ് അപകടത്തില്‍പ്പെട്ട രോഗി രക്ഷപ്പെട്ടത്. മരുന്നിനെക്കുറിച്ചല്ല സംശയം. എക്‌സ്‌പെയറി ഡേറ്റിനെ കുറിച്ചാണ് സംശയം. അങ്ങനെ സംശയം ഉണ്ടെങ്കില്‍ എന്റെ കാലത്ത് ആ മരുന്ന് വരുത്തി കൊടുക്കുമോ? മരുന്നിന്റെ ക്വാളിറ്റിയെ കുറിച്ച് യാതൊരു സംശയവുമില്ല. പക്ഷേ, എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ ഏത് മരുന്ന് കൊടുത്താലും അതിന്റെ ഇംപാക്ട് ഉണ്ടാവില്ല. വിദഗ്ദരായിട്ടുള്ള ആളുകള്‍ പറയട്ടേ. തര്‍ക്കങ്ങള്‍ പരിഹരിക്കാം. മരുന്ന് കാലാവധി കഴിഞ്ഞു എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല – അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിപ മരുന്ന് വിവാദത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനെ തള്ളി കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് കുമാര്‍ രംഗത്തെത്തി. നിപ ബാധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മരിച്ച ആറുപേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിക്കാത്തവരാണെന്ന് ഡോക്ടര്‍ ഫേസ്ബുക്കിലിട്ട ഒരു വിഡിയോയിലൂടെ വ്യക്തമാക്കി. 2023 മുതല്‍ 2025 വരെയുള്ള സമയത്ത് 13 പേര്‍ക്കാണ് നിപ ബാധിച്ചത്. ഇതില്‍ ആറു പേര്‍ മരിക്കുകയും ഏഴു പേര്‍ രോഗത്തില്‍ നിന്ന് കരകയറുകയും ചെയ്തു. എന്നാല്‍ മരിച്ച ആറ് പേരില്‍ ഒരാള്‍ പോലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!