KeralaLatest News

ശബരിമല മണ്ഡലകാലം; ടെണ്ടർ-ലേലം നടപടികൾ വൈകുന്നു, കെട്ടിടങ്ങളുടെ അറ്റകുറ്റ പണി ആരംഭിച്ചില്ല

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ടെണ്ടർ നടപടികൾപോലും പൂർത്തിയായില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളും ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ളിപ് ലിഡും ഇതുവരെ എത്തിക്കാനായിട്ടില്ല.ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ടെണ്ടർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടി.

അറ്റകുറ്റപണികൾ പൂർത്തിയാകേണ്ട സമയമായെങ്കിലും ടെണ്ടർ ക്ഷണിക്കുക മാത്രമാണ് നടന്നിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.ശുചിമുറികളും വിരിപ്പുകളും ശുചീകരിക്കുന്ന നടപടിയും ആരംഭിക്കാനായിട്ടില്ല. നാല് മാസമെങ്കിലും വേണം ഇതെല്ലാം പൂർത്തിയാകാൻ. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. എന്നാൽ ടെണ്ടർ നടപടികൾപോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ തീർഥാടനകാലം വിശ്വാസികൾക്ക് ദുരിതകാലമാകും.

അരവണ ഡപ്പിയും ഫ്ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികൾ ഓഗസ്തിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇതിനുള്ള ടെണ്ടർ നൽകിയതേയുള്ളൂ. സീസൻ്റെ മുന്നൊരുക്കങ്ങൾ എവിടെയുമെത്തിയില്ലയെന്നതാണ് വസ്‌തുത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!